Monday, May 5, 2025

ശബരിമല ദര്‍ശനത്തിനെത്തുന്ന ആദ്യരാഷ്ട്രപതി, അയ്യപ്പ ദര്‍ശനത്തിന് ദ്രൗപദി മുര്‍മു കേരളത്തിലെത്തും

18-ന് പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് 19-ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം.

Must read

- Advertisement -

കോട്ടയം (Kottayam) : രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്നു. (President Draupadi Murmu prepares for Sabarimala visit) രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19-നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്. രാഷ്ട്രപതി ഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം വകുപ്പിന് നൽകി. 18-ന് പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് 19-ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം.

ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോൾ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

See also  പ്രധാനമന്ത്രി ആർഎസ്എസ് ആസ്‌ഥാനത്ത്; ബിജെപി - ആർഎസ്എസ് ബന്ധം ദൃഢമാക്കും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article