Thursday, June 19, 2025

സ്വര്‍ണ്ണം വില കുറഞ്ഞു, പത്ത് ദിവസങ്ങള്‍ക്കുളളില്‍ കുറഞ്ഞത് 4280 രൂപ

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 70,040 രൂപ

Must read

- Advertisement -

തിരുവനന്തപുരം: സ്വര്‍ണാഭര പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 1640 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 70,040 രൂപയാണ്.

ഇന്നലെയും ഇന്നുമായി 1720 രൂപയാണ് പവന് കുറഞ്ഞത്. സ്വര്‍ണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8755 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7185 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

See also  സ്വര്‍ണ്ണവില ഒറ്റയടിക്ക് ഉയര്‍ന്നു, ഇന്നത്തെ വിലയറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article