തൃശൂര്‍: മലയാള സിനിമ പ്രേക്ഷകര്‍ക്കായി സൂര്യഭാരതി ക്രിയേഷന്റെ ആദ്യ സിനിമയായ ‘അടിനാശം വെള്ളപ്പൊക്കം’ എത്തുന്നു. സിനിമയുടെ പോസ്റ്റര്‍ പ്രകാശനം വ്യത്യസ്തമായി രീതിയില്‍ ആനപ്പുറത്ത് നടന്നു.ആദ്യമായാണ് ഒരു സിനിമയുടെ പോസ്റ്റര്‍ ഒരു ആനയുടെ പുറത്ത് പ്രദര്‍ശിപ്പിച്ച് പുറത്തിറക്കുന്നത്. പത്മഭൂഷന്‍ ശോഭനയും എന്‍.ഐ.ടി.സി ചെയര്‍മാനും എം.എഫ്.ടി.സി എം.ഡിയുമായ കെ.
പി. മനോജ്കുമാറും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്. ഉഷശ്രീ ശങ്കരന്‍കുട്ടി ആനയുടെ പുറത്ത് തിടമ്പിലാണ് സിനിമാ പോസ്റ്റര്‍
പ്രകാശിപ്പിച്ചത്. സിനിമാപ്രവര്‍ത്തകര്‍ അടക്കം വലിയ ജനാവലിയാണ് ശങ്കരന്‍കുട്ടിയെ സ്വീകരിച്ചത്. സിനിമാ സംവിധായകന്‍ ജോണ്‍ വര്‍ഗീസ്,ടിനി ടോം, അജയകുമാര്‍, സോനാ നായര്‍, അനുശ്രീ, മിയ, അനുമോള്‍, അനുസിത്താര, നിഷസാരംഗ്, രഞ്ജിനി ഹരിദാസ്, തനിനിറം ചീഫ്കണ്‍സള്‍ട്ടന്റ് ആര്‍. ജയചന്ദ്രന്‍, ചീഫ് എഡിറ്റര്‍ എസ്.ബി. മധു തുടങ്ങിയവര്‍ പങ്കെടുത്തു.
ആനപ്പുറത്ത് പോസ്റ്റര്‍……..സൂര്യഭാരതി ക്രിയേഷന്‍സിന്റെ പുതിയ ചിത്രം അടിനാശം വെളളപൊക്കം ഉടന്‍ തീയറ്ററുകളിലേക്ക്…പോസ്റ്റര്‍ പ്രകാശനം ചെയ്തു

- Advertisement -
- Advertisement -