തൃശൂര്‍: സ്വര്‍ണനഗരിയായ തൃശൂരിന് പൂരസമ്മാനമായി സ്വര്‍ണമുഖി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സമര്‍പ്പിച്ചു. മന്നാടിയാര്‍ ലൈനില്‍
മാര്‍ ടവര്‍ ബില്‍ഡിങ്ങിലെ വിശാലമായ ജ്വല്ലറി ഡയമണ്ട് ഷോറൂം
പത്മഭൂഷണ്‍ നടി ശോഭന ഉദ്ഘാടനം ചെയ്തു. അക്ഷയതൃതീയ ദി
നത്തില്‍ തന്നെ സ്വര്‍ണമുഖിയുടെ (Swarnamukhi Jewellery) ദീപപ്രജ്വലനം നടത്താനായത് ഭാഗ്യമാണെന്നും, സ്ഥാപനത്തിനും അനുബന്ധ സംരംഭങ്ങള്‍ക്കും
വിജയം നേരുന്നതായും ശോഭനന പറഞ്ഞു.
എംഡി കെ.പി മനോജ്കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ അതിശയിപ്പിക്കു
ന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. സൂര്യഭാരതി ക്രിയേഷന്റെ
ആദ്യ സിനിമയായ ‘അടിനാശം വെള്ളപ്പൊക്ക’ത്തിനും ശോഭന
വിജയാശംസ നേര്‍ന്നു. ലക്ഷ്മി, കാര്‍ത്യായനി എന്നിവര്‍ തിരിതെളിയിച്ചു. സിനിമാ താരങ്ങളായ അനുസിത്താര, ടിനി ടോം, സാജു നവോദയ, സരയൂ, കൊല്ലം തുളസി, ഗിന്നസ് പക്രു, ലിഷോയ്, സോനാ
നായര്‍, മിയ, നിഷാ സാരംഗ്, അനുശ്രീ, അനുമോള്‍, ശിവജി ഗുരുവായൂര്‍, രഞ്ജിനി ഹരിദാസ്, റിട്ട.ഡി.ജി.പി പുലികേശി, ബാലശ്രീ
സൂര്യനന്ദ ബ്രഹ്‌മാനന്ദ സരസ്വതി,ദുബായ് ഇ.ടി.എ കമ്പനി ചെയര്‍മാന്‍ സലിം രാജ, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ്,
പൗര്‍ണമിക്കാവ് ട്രസ്റ്റി എം.എസ് ഭുവനചന്ദ്രന്‍, കൗണ്‍സിലര്‍മാര്‍,
സാ മൂ ഹ്യ – രാ ഷ്ട്രീ യ – സാംസ്‌കാരിക മേഖലയിലുള്ളവരും ഉദ്യോഗസ്ഥരും മത-സാമുദായിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
കേരള മോഡല്‍ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കില്ലെന്നും സ്വര്‍ണമുഖിക്ക് സ്വന്തമായി നിര്‍മാണശാല ഉടന്‍ ആരംഭിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ കെ.പി. മനോജ് കുമാര്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ജോര്‍ജ് മംഗലത്ത്, ഡോ. ഷാഹിദ് എന്നിവര്‍ക്ക് ആദ്യവില്‍പന നിര്‍വഹിച്ചു.

അയ്യായിരം ച.അടി വിസ്തീര്‍ണത്തില്‍ തൃശൂരിലെ ഏറ്റവും വലിയ ജ്വല്ലറി ഡയമണ്ട് ഷോറൂം ആണ് സ്വര്‍ണമുഖി ആഭരണ പ്രേമികള്‍ക്കായി സമര്‍പ്പിച്ചത്. അക്ഷയ തൃതീയ നാളില്‍ പര്‍ച്ചേയ്‌സുകള്‍ക്കെല്ലാം സര്‍പ്രൈസ്ഗിഫ്റ്റുകളുമൊരുക്കിയിരുന്നു. കൂടാതെ, വിവാഹ പാര്‍ട്ടികള്‍ക്ക് സ്‌പെഷല്‍ ഡിസ്‌കൗണ്ടുകളും ഡയമണ്ട് ആഭരണങ്ങള്‍ക്ക് പ്രത്യേക
ഇളവുകളും ലഭിക്കും. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവും
ഉപഭോക്തൃ സൗഹൃദവും. ആഭരണപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമാകും സ്വര്‍ണമുഖി സമ്മാനിക്കുക.
സ്വര്‍ണമുഖിയുടെ ഉദ്ഘാടന ചടങ്ങില്‍ സൂര്യഭാരതി ക്രിയേഷന്‍
സിന്റെ ബാനറില്‍ കെ.പി മനോജ്കുമാര്‍ നിര്‍മിക്കുന്ന ആദ്യ സിനിമയായ അടിനാശം വെള്ളപ്പൊക്കം സിനിമയുടെ പേര് പ്രഖ്യാപനവും
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും ശോഭനയും സംവിധായകന്‍
എ.ജെ. വര്‍ഗീസും കെ.പി. മനോജ്കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. താരങ്ങളും അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ഹാപ്പിദിന്‍ ഓര്‍ഗാനിക്ക് ഉല്‍പന്നങ്ങളുടെ പ്രൊഡക്ട് ലോഞ്ചും സൂര്യഭാരതി
ഫൗണ്ടേഷന്‍ ഓഫീസ് ഉദ്ഘാടനവും ഇതിനോടനുബന്ധിച്ചു നടന്നു.