- Advertisement -
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദിയുടെ തലയും കൈകളും കാലുകളും കാണാത്ത ഒരു പോസ്റ്ററാണ് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലാണ് പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. ഉത്തരവാദിത്വ സമയത്ത് ഗയാബ് എന്നാണ് വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ഫോട്ടോയിലൂടെ വിമര്‍ശിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
പോസ്റ്റ് പാകിസ്ഥാന് അനുകൂലമാണെന്നാണ് ബിജെപി തിരിച്ചടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. പാകിസ്ഥാനെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കോണ്‍ഗ്രസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതും ബിജെപി ചൂണ്ടിക്കാണിക്കുന്നു.
'जिम्मेदारी' के समय – Gayab pic.twitter.com/gXFublGkGn
— Congress (@INCIndia) April 28, 2025