തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. (A police officer has been arrested in the case of sexually assaulting a female doctor under the guise of love in Thiruvananthapuram.) കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി വിജയ് യശോധരനെയാണ് (36) തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനായ ഇയാള്‍, ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജ് ബുക്ക് ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വിവാഹിതനും പിതാവുമാണെന്ന വസ്തുത മറച്ചുവെച്ചാണ് പ്രതി ഡോക്ടറെ വശീകരിച്ചത്. തമ്പാനൂരിലെ ഒരു ലോഡ്ജിലാണ് സംഭവം നടന്നത്. ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന്, തമ്പാനൂര്‍ സിഐ വിഎം. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.