തൃശൂര്‍: സ്വര്‍ണനഗരിയായ തൃശൂരിന് പൂരസമ്മാനമായി ഈ
അക്ഷയ തൃതീയ നാളില്‍ സ്വര്‍ണമുഖി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സമര്‍പ്പിക്കുകയാണ്. രാവിലെ 11ന് കുറുപ്പം റോഡിലെ
മന്നാടിയാര്‍ ലൈനില്‍ മാര്‍ ടവര്‍ ബില്‍ഡിങ്ങില്‍ വിശാലമായ
ജ്വല്ലറി ഷോറും പത്മഭൂഷണ്‍ നടി ശോഭന ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാ താരങ്ങളായ മോക്ഷ, അനു സിത്താര, ടിനി
ടോം, അനുമോള്‍, സാജു നവോദയ, സരയൂ, കൊല്ലം തുളസി,
മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, ഗിന്നസ് പക്രു, ഊര്‍മിള
ഉണ്ണി, രമേശ് പിഷാരടി, സോനാ നായര്‍, മിയ, നിഷാ സാരംഗ്,
ഉത്തര ഉണ്ണി, രഞ്ജിനി ഹരിദാസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്, കൗണ്‍സിലര്‍മാര്‍, സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലുള്ളവരും ഉദ്യോഗസ്ഥരും മത-സാമുദായിക നേതാക്കളടക്കമുള്ളവരും പങ്കെടുക്കും. അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തൃശൂരിലെ ഏറ്റവും വലിയ ജ്വല്ലറി ഡയമണ്ട് ഷോറൂം ആണ് സ്വര്‍ണമുഖി ആഭരണ പ്രേമികള്‍ക്കായി സമര്‍പ്പിക്കുന്നത്.

സ്വര്‍ണവിലയുടെ ആശങ്കകളുയരുന്ന കാലത്ത് ‘പണിക്കൂലി’യുടെ ഭാരമില്ലാതെ ഉപഭോക്താക്കള്‍ക്കൊപ്പം നില്‍ക്കുകയാണ്സ്വ ര്‍ണമുഖിയെന്ന് മനേജിംഗ് ഡയറക്ടര്‍ കെ.പി. മനോജ് കുമാര്‍ പറഞ്ഞു. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങളുടെ അതിവിപ
ുലമായ കളക്ഷനുകള്‍, പരമ്പരാഗത കേരളീയ ശൈലിയും, പ
ാശ്ചാത്യ ഡിസൈനുകളും ഒരു ഫ്‌ളോറില്‍ ലഭ്യമാകും. ഏത്
ജ്വല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണാഭരണങ്ങളും മാറ്റിയെടുക്കാം. അക്ഷയ തൃതീയ നാളിലെ എല്ലാ പര്‍ച്ചേയ്‌സുകള്‍
ക്കും ഉറപ്പായ സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളുമാണ്
കാത്തിരിക്കുന്നത്. കൂടാതെ, വിവാഹ പാര്‍ട്ടികള്‍ക്ക് സ്‌പെഷല്‍
ഡിസ്‌കൗണ്ടുകളും ഡയമണ്ട് ആഭരണങ്ങള്‍ക്ക് പ്രത്യേക ഇളവുകളും ലഭിക്കും. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവും ഉപഭോക്തൃ സൗഹൃദവും. ആഭരണപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമാകും സ്വര്‍ണമുഖി സമ്മാനിക്കുക.
ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സൂര്യഭാരതി ക്രിയേഷന്‍സിന്റെ ആദ്യ സിനിമയുടെ പേര് പ്രഖ്യാപനവും ഫസ്റ്റ്
ലുക്ക് പോസ്റ്റര്‍ ലോഞ്ചും നടക്കും. സംവിധായകന്‍ എ.ജെ. വര്‍ഗീസും താരങ്ങളും അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍
പങ്കെടുക്കും.