മന്ത്രിസഭ പുന:സംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്‍ണി രാജുവും രാജി വെച്ചു. പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും; സത്യപ്രതിജ്ഞ 29 ന്

Written by Taniniram Desk

Published on:

തിരുവനന്തപുരം : നവ കേരള സദസ്സുമായി ബന്ധപ്പെട്ട് നീണ്ടുപോയ മന്ത്രിസഭ പുന:സംഘടനയ്ക്ക് തീരുമാനമായി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരായി മന്ത്രിസഭയിലെത്തും. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം രാജിവെച്ചു.

നിലവില്‍ ഗതാഗത വകുപ്പ് മന്ത്രിയാണ് ആന്റണിരാജു. അഹമ്മദ് ദേവര്‍കോവില്‍ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 ന് നടക്കും.

പടിയിറക്കം സന്തോഷത്തോടെയാണെന്ന് ആന്റണി രാജു വ്യക്തമാക്കി. വിമര്‍ശനങ്ങളെല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസ്സിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് അഹമ്മദ് ദേവര്‍കോവിലും പ്രതികരിച്ചു.

See also  ഒരാൾ കൈ കാണിച്ചാലും ബസ് നിർത്തണം, സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുന്നവർക്ക് കൈ നൽകണം ; മന്ത്രി ഗണേഷ് കുമാർ

Related News

Related News

Leave a Comment