- Advertisement -
മാന്നാർ (Mannar) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ മാതാവും അറസ്റ്റിൽ. (Stepfather and child’s mother arrested in rape of minor girl.) 2024 സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു.
ഈ വിവരം അമ്മയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രണ്ടാനച്ഛൻ തുടർന്നും കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയിട്ടും അമ്മ മൗനം പാലിച്ചു. സഹികെട്ട കുട്ടി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.