Sunday, April 27, 2025

മുംബൈ ഇ ഡി ഓഫീസിൽ വൻ തീപിടുത്തം; അഗ്നിശമനസേന തീയണയ്ക്കാനുളള ശ്രമത്തിൽ …

കുരിംബോയ് റോഡിലെ ഗ്രാന്‍ഡ് ഹോട്ടലിനു സമീപമുളള ഇ ഡി ഓഫീസ് സ്ഥിതിചെയ്യുന്ന കൈസര്‍- ഐ ഹിന്ദ് കെട്ടിടത്തില്‍ പുലര്‍ച്ചെ 2.31 ഓടെയാണ് തീപ്പിടുത്തമുണ്ടായത്.

Must read

- Advertisement -

മുംബൈ (Mumbai) : മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ തീപിടുത്തം. (Fire breaks out at Mumbai Enforcement Directorate office.) സൗത്ത് മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തെ ഇ ഡി ഓഫീസ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുരിംബോയ് റോഡിലെ ഗ്രാന്‍ഡ് ഹോട്ടലിനു സമീപമുളള ഇ ഡി ഓഫീസ് സ്ഥിതിചെയ്യുന്ന കൈസര്‍- ഐ ഹിന്ദ് കെട്ടിടത്തില്‍ പുലര്‍ച്ചെ 2.31 ഓടെയാണ് തീപ്പിടുത്തമുണ്ടായത്.

വിവരം ലഭിച്ചയുടന്‍ അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുളള നടപടി ആരംഭിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍, ആറ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ഡര്‍, ഒരു റെസ്‌ക്യു വാന്‍, ഒരു ക്വിക്ക് റെസ്‌പോണ്‍സ് വെഹിക്കിള്‍, ആംബുലന്‍സ് എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

See also  മക്കളെയും കൊലപ്പെടുത്തി ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ പോയ യുവതി അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article