പത്തനംതിട്ട (Pathanamthitta) : 9, 12, 13 വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച 17-കാരൻ അറസ്റ്റിൽ. (A 17-year-old man has been arrested for molesting his 9, 12 and 13-year-old sisters.) പത്തനംതിട്ട മൂഴിയാറിലാണ് നടുക്കുന്ന ക്രൂരതയുണ്ടായത്. പെൺകുട്ടികൾ അയൽവാസിയായ 17-കാരനാൽ പീഡിപ്പിക്കപ്പെടുകയായിരുന്നു. കോന്നിയിൽ നിന്നു പഠിക്കുന്ന കുട്ടികൾ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. അമ്മ ജോലിക്ക് പോയ സമയത്ത് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ഇതിനുശേഷം ബാലികാ സദനത്തിൽ നടന്ന കൗൺസിലിംഗിനിടെയാണ് മൂത്ത സഹോദരി പീഡന വിവരം തുറന്നുപറഞ്ഞത്. ഇതോടെ മറ്റ് കുട്ടികളെ കൂടി കൗൺസിലിംഗിന് വിധേയമാക്കി. മൂന്ന് പേരും ലൈംഗികാതിക്രമത്തിന് ഇരകളായിട്ടുണ്ടെന്ന് വ്യക്തമായതോടെ അധികൃതർ സിഡബ്ല്യൂസിയെ വിവരമറിയിച്ചു. തുടർന്ന് മൂഴിയാർ പൊലീസ് സ്ഥലത്തെത്തി 17-കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. മൂന്ന് പെൺകുട്ടികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.