- Advertisement -
ഭീകരാക്രമണം നടന്ന ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ പോയ അനുഭവം പങ്കുവെച്ച് ഗായകന്‍ ജി. വേണുഗോപാല്‍. വെറും മൂന്ന് ദിവസം മുമ്പാണ് താന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പഹല്‍ഗാമില്‍ ട്രക്ക് ചെയ്തത്. അതോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നുന്നുവെന്നും പഹല്‍ഗാമില്‍ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പെഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ധിപ്പിക്കുന്ന മനോഹരമായൊരു ഒരനുഭവം യാത്രയ്ക്കിടെ ഉണ്ടായെന്നും അത് പിന്നീട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.