- Advertisement -
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ തിരഞ്ഞെടുത്തു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ ധനകാര്യവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹം. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഈ സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് ഉയർന്നുവന്നിരുന്നത്.
പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഡൽഹിയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുമുളള മനോജ് ജോഷിയെയാണ് നിർദ്ദേശിച്ചത്. അദ്ദേഹം താൽപര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂൺ വരെയാണ് കാലാവധി. വികസന പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.