- Advertisement -
സ്വര്‍ണ്ണത്തിന് ഒറ്റയടിക്ക് വില കുറഞ്ഞു, ഇന്നലെ കൂടിയ 2200 രൂപ ഇന്ന് അതേപടി കുറഞ്ഞു. അക്ഷയ തൃതീയ കൂടി വരുന്നതോടെ സ്വര്‍ണ്ണത്തിന് വിലകൂടാന്‍ സാധ്യതയുളളതിനാല്‍ അനുകൂല സാഹചര്യം മുതലെടുക്കാനാണ് സ്വര്ണ്ണപ്രേമികളുടെ ശ്രമം. പ്രമുഖ ജ്വല്ലറികളില്‍ ചെറിയ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. (Gold Rate Today)
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഇന്നലെ റെക്കോര്‍ഡ് വിലയില്‍ എത്തിയപ്പോള്‍, ഉയര്‍ന്ന വിലയില്‍ ലാഭം എടുക്കല്‍ നടന്നതാണ് വില കുറയാന്‍ കാരണമായത്. താരിഫ് റേറ്റില്‍ ചെറിയ അയവുകള്‍ വരുത്താനുള്ള ചര്‍ച്ചകള്‍ തുടരുന്നതും വില കുറയാന്‍ കാരണമായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.