- Advertisement -
ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 74000 കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില 74,320 രൂപയാണ്. ഇന്ന് മാത്രം 2200 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 9290 രൂപയായി. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വലിയ വിലവർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്താരാഷ്ട്ര സ്വർണവില 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13ഉം ആണ്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1കോടി രൂപയ്ക്ക് മുകളിൽ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ 12 ദിവസം കൊണ്ട് രാജ്യന്തര സ്വര്‍ണവിലയില്‍ 560 ഡോളറിന്‍റെ വര്‍നയാണുണ്ടായിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായത്.