Monday, April 21, 2025

ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ മെത്താംഫിറ്റമിനാണ് ഉപയോഗിക്കുന്നത്, ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശദാംശങ്ങള്‍ പുറത്ത്

Must read

- Advertisement -

നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ വേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടിയാണെന്നാണ് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കിയത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ ടോം ചാക്കോ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു.

വേദാന്ത ഹോട്ടലില്‍ മുറിയെടുത്തത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടിയാണ് അവിടെ എത്തിയത്. യുവതി ഹോട്ടലില്‍ മറ്റൊരു മുറിയെടുത്തിരുന്നു. തങ്ങള്‍ സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നവരാണ്. നേരില്‍ കാണാനാണ് ഹോട്ടലിലേക്ക് വന്നതെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്‌മെന്റ് നല്‍കിയിട്ടുണ്ട്. ആര്‍ക്കൊക്കെ എപ്പോഴെന്ന് ഓര്‍മയില്ലെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ പറഞ്ഞു. തന്റെ പിതാവുമായി സാമ്പത്തിക തര്‍ക്കമുള്ളവര്‍ മര്‍ദിക്കാന്‍ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പിതാവ് ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തര്‍ക്കമായിരുന്നു. അതുമായി ബന്ധപ്പെട്ടവര്‍ തന്നെ മര്‍ദിക്കാന്‍ വന്നതെന്നാണ് കരുതിയത്. ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചപ്പോഴും അവര്‍ ഒളിച്ചുകളിച്ചു. ഇതോടെയാണ് സംശയം കൂടിയതെന്നും അത് കൊണ്ടാണ് ഓടി രക്ഷപെട്ടതെന്നുമാണ് ഷൈനിന്റെ മൊഴി.

അതേസമയം താന്‍ ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്. മെത്താംഫിറ്റമിനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത് മൂക്കില്‍ വലിച്ച് കയറ്റുകയാണ് ചെയ്യാറുള്ളത്. കഞ്ചാവ് ഇടയ്ക്ക് ഉപയോഗിക്കും. കഞ്ചാവ് ആരെങ്കിലും കൊണ്ട് തന്നാല്‍ സെറ്റില്‍ വെച്ച് വലിക്കുമെന്നും ഷൈന്‍ പറഞ്ഞു. അതേസമയം സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാന്‍ പ്രത്യേക ഏജന്റുമാരുണ്ടെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം നടി വിന്‍സി അലോഷ്യസിയോട് തമാശ രൂപത്തില്‍ പലതും പറഞ്ഞതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

See also  കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾക്കു സാധ്യത, കേരള തീരത്ത് ജാഗ്രത വേണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article