ഏപ്രിൽ 21, 2025
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):അനുകൂലമായ അനുഭവങ്ങൾ കാണുന്നു. കാര്യങ്ങൾ ശോഭനമാവും. കുറച്ചു കൂടി പ്രതീക്ഷകൾ വർധിക്കാം. നല്ല രീതിയിലുള്ള പുതിയ കാര്യങ്ങൾ ഉരുത്തിരിഞ്ഞ് വരാം. കിട്ടില്ലെന്ന് കരുതിയ പലതും കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. ബിസിനസ്സിൽ നഷ്ടം ഉണ്ടാവാം.
മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു.
കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, യാത്രാവിജയം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശത്രുക്കൾ പരാജയപ്പെടാം. പൊതുവായി അനുകൂലമായ അഭിപ്രായ സമന്വയങ്ങൾ വന്നു ചേരാൻ സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടാം. സർക്കാരിൽനിന്നും മറ്റും അനുകൂല തീരുമാനങ്ങൾ ഉണ്ടാകാം.
ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശത്രുക്കൾ പരാജയപ്പെടാം. തടസ്സപ്പെട്ടിരുന്ന കാര്യങ്ങൾ വിജയിക്കാം.
കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. കുടുംബത്തിൽ സ്വസ്ഥത കുറയാം. വേദനാജനകമായ അനുഭവങ്ങൾ ഉണ്ടാകാം. പല കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതായി കാണാം.
തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാവൈഷമ്യം, മനഃപ്രയാസം, ധനതടസ്സം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. കുടുംബത്തിൽ സ്വസ്ഥത കുറയാം.
വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആരോഗ്യം മെച്ചപ്പെടാം. ചില സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. പൊതുവേ അഭിപ്രായം നല്ലതാകാം.
ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹസാധ്യത, വാഗ്വാദം ഇവ കാണുന്നു. കയ്യാങ്കളികൾ ഉണ്ടാകാം. നിയമപ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചേരാം.
മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.
കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം, ബിസിനസ്സിൽ നഷ്ടം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്ക് സാധ്യത. സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടാകാം. മേലധികാരിയിൽ നിന്ന് സന്തോഷം കൈവരാം.