Tuesday, May 13, 2025

ചോദ്യം ചെയ്യലിനിടെ കസേരയില്‍ ഇരുന്ന് മയങ്ങി ഷൈന്‍ ; നടന് ശാരീരിക അസ്വസ്ഥത ; രാസലഹരി ഉപയോഗിക്കാറില്ലെന്നും മൊഴി, വൈദ്യപരിശോധന നടത്തിയശേഷം വിട്ടയച്ചേക്കും

ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്

Must read

- Advertisement -

കൊച്ചി: ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിന് മൊഴി നല്‍കി. തന്നെ ആരോ അക്രമിക്കാന്‍ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്. ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിച്ചു. വാട്സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിച്ചു. എന്നാല്‍ ഒന്നും പോലീസിന് കണ്ടെത്താനായില്ല. കേസ് ചാര്‍ജ്ജ് ചെയ്യാത്തതു കൊണ്ട് തന്നെ ഫോണ്‍ വിശദ പരിശോധനയ്ക്കും വിധേയമാക്കാന്‍ കഴിയില്ല.

ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോണ്‍ ഇത് തന്നെ ആണോ എന്നു പോലും പോലീസിന് സംശയമുണ്ട്. സ്ഥിരം ഇടപാടുകള്‍ക്ക് മറ്റ് ഫോണ്‍ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോണ്‍ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ കേസില്ലാത്തതു കൊണ്ട് ബലം പ്രയോഗിച്ച് ഇതൊന്നും പിടിച്ചെടുക്കാന്‍ കഴിയില്ല.

ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. എന്നാല്‍ എല്ലാ ചോദ്യത്തിനും കരുതലോടെയാണ് മറുപടികള്‍ നല്‍കുന്നത്. ക്രൈം കേസുകളൊന്നും നിലവിലില്ലെന്ന നിഗമനത്തിലാണ് ഇത്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിരുന്നു. വ്യക്തിപരമായ വിവരങ്ങള്‍ പോലീസിന് കൈമാറേണ്ട സാഹചര്യമില്ലെന്നാണ് ഷൈന്‍ ഇതിനെല്ലാം നല്‍കുന്ന പ്രതികരണം.

See also  വീട്ടിൽ നിന്ന് അഞ്ചുപേരെ കാണാതായെന്ന പരാതിയുമായി ​ഗൃഹനാഥൻ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article