ലഖ്‌നൗ (Lucknow) : മകളുടെ പ്രതിശ്രുത വരനുമായി അമ്മ ഒളിച്ചോടിയ സംഭവം ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ റിപ്പോര്‍ട്ട് ചെയ്തത്. (The incident of a mother eloping with her daughter’s fiancé was reported a few days ago in Aligarh, Uttar Pradesh.) അതിന് സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍നിന്ന് തന്നെ പുറത്തുവരുന്നത്.
നാലു കുട്ടികളുടെ അമ്മയായ സ്ത്രീ മകളുടെ ഭര്‍ത്താവിന്റെ അച്ഛനോടൊപ്പം ഒളിച്ചോടി. യുപിയിലെ ബദൗണിലുള്ള മമത എന്ന സ്ത്രീയും അവരുടെ മകളുടെ അമ്മായി അച്ഛനുമായ ശൈലേന്ദ്ര എന്ന ബില്ലുവുമാണ് നാടുവിട്ടതെന്നാണ് പരാതി.
മമ്തയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ മാസത്തില്‍ രണ്ടു തവണ മാത്രമാണ് വീട്ടില്‍ എത്താറുണ്ടായിരുന്നത്. ഈ അവസരത്തിലാണ് ശൈലേന്ദ്രയുമായി മമ്ത അടുപ്പമുണ്ടാക്കിയത്. ശൈലേന്ദ്ര വീട്ടില്‍ വരുമ്പോള്‍ അമ്മ തങ്ങളെ മറ്റൊരു റൂമിലേക്ക് മാറ്റുമെന്ന് മമ്തയുടെ മകനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടുംബാംഗങ്ങളുടെ എതിര്‍പ്പ് വന്നതോടെ ഇരുവരും നാടുവിട്ടതായാണ് വിവരം. 43-കാരിയായ മമ്തയ്ക്കും സുനില്‍ കുമാറിനും നാലു മക്കളുണ്ട്. 2022-ല്‍ ഇവരുടെ ഒരു മകള്‍ വിവാഹിതയായി. പിന്നീടാണ് ശൈലേന്ദ്രയുമായി മമ്ത ബന്ധം സ്ഥാപിച്ചത്. ട്രക്ക് ഡ്രൈവറായ സുനില്‍ കുമാര്‍ മാസത്തില്‍ രണ്ട് തവണയാണ് വീട്ടില്‍ എത്തിയിരുന്നത്. സുനില്‍ കുമാര്‍ ഇല്ലാത്ത സമയം മമ്ത ശൈലേന്ദ്രയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തുമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
താന്‍ വീട്ടിലേക്ക് കൃത്യ സമയത്ത് പണം അയച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും പണവും ആഭരണങ്ങളുമായിട്ടാണ് മമ്ത പോയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങളെ അയല്‍ക്കാരും ശരിവെച്ചു.
ശൈലേന്ദ്ര ഇവിടെ ഇടയ്ക്കിടെ വന്ന് പോകാറുണ്ടായിരുന്നു. ബന്ധുക്കളായതിനാല്‍ തങ്ങള്‍ക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അയല്‍ക്കാരനായ അവദേശ് കുമാര്‍ വ്യക്തമാക്കി. ‘അര്‍ധരാത്രിയിലാണ് ശൈലേന്ദ്ര പലപ്പോഴും എത്തിയിരുന്നത്. രാവിലെ ഇവിടെ നിന്ന് പോകുകയും ചെയ്യും’ അവദേശ് പറഞ്ഞു. സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ സുനില്‍കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. കാണാതായവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസും അറിയിച്ചു.