Saturday, April 19, 2025

ബധിരയും മൂകയുമായ 11കാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി; സ്വകാര്യഭാഗത്ത് നിരവധി മുറിവുകൾ… പൊലീസ് പ്രതി​യെ വെടിവെച്ച് പിടികൂടി …

പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് നിരവധി മുറിവുകളുണ്ട്. ആരാണ് കുറ്റകൃത്യം നടത്തിയതെന്ന് പെൺകുട്ടിക്ക് വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അഞ്ജു സിങ് പറഞ്ഞു.

Must read

- Advertisement -

ലഖ്നോ (Lucknow) : യു.പിയിൽ ബധിരയും മൂകയുമായ 11കാരിയെ ബലാത്സംഗത്തിനിരയാക്കി. (An 11-year-old deaf and mute girl was raped in UP.) രാംപൂർ ജില്ലയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ ബോധരഹിതയായ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കേസിലെ പ്രതിയെ വെടിവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. വെടിവെപ്പിൽ ഇയാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ പെൺകുട്ടിയെ അന്വേഷിക്കുന്നതിനിടെ ബുധനാഴ്ച രാവിലെ ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ സമീപത്തെ വയലിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കുട്ടിയെ മീററ്റിലേക്ക് മാറ്റി.

സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് ഡാൻസിങ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിന് നേരെ വെടിവെച്ചു. തിരിച്ച് പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഇയാൾക്ക് പരിക്കേറ്റത്.

ഒന്നിലധികം പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ഡോ.അഞ്ജു സിങ് പറഞ്ഞു. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് നിരവധി മുറിവുകളുണ്ട്. ആരാണ് കുറ്റകൃത്യം നടത്തിയതെന്ന് പെൺകുട്ടിക്ക് വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അഞ്ജു സിങ് പറഞ്ഞു.

സംഭവത്തിൽ തങ്ങൾ കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തുവെന്ന് രാംപൂർ പൊലീസ് മേധാവി വിദ്യാസാഗർ പറഞ്ഞു. പ്രതിയെ കണ്ടെത്താൻ മൂന്ന് ടീമുകൾ രൂപീകരിച്ചു. ഞങ്ങൾ അയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ അയാൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തു.

“സ്വയം പ്രതിരോധത്തിനായി പൊലീസ് നടത്തിയ വെടിവെപ്പിൽ പ്രതിക്ക് പരിക്കേറ്റു. പ്രതിക്കെതിരെ ഞങ്ങളുടെ പക്കൽ ഇലക്ട്രോണിക് തെളിവുകൾ ഉണ്ട്. പെൺകുട്ടി ചികിത്സയിലാണ്,” അദ്ദേഹം പറഞ്ഞു. വീടിന് പുറത്ത് പ്രതി പെൺകുട്ടിയുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

See also  കുഞ്ഞിനെ പരിചരിക്കാനെത്തിയ യുവതി പിടിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article