വടകര: സ്വകാര്യ ബസ് തൊഴിലാളികളുമായുള്ള വാക്കേറ്റത്തിനിടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ക്കുനേരെ എയര്‍ പിസ്റ്റള്‍ ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ പോലീസ് വിട്ടയച്ചു. വ്‌ലോഗറും കണ്ണൂര്‍ കല്യാശേരി സ്വദേശിയുമായ മുഹമ്മദ് നിഹാലി (തൊപ്പി)നെയും മറ്റ് രണ്ടുപേരെയും വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വ വൈകിട്ട് 5.30ഓടെയാണ് സംഭവം.
ദേശീയപാതയില്‍ വടകരയ്ക്കടുത്ത് കൈനാട്ടിയില്‍ മുഹമ്മദ് നിഹാലും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി അടുത്തു. സ്വകാര്യ ബസിനെ പിന്തുടര്‍ന്ന് ‘തൊപ്പി’യും കാര്‍ യാത്രക്കാരായ രണ്ടുപേരും വടകര ബസ് സ്റ്റാന്‍ഡില്‍ എത്തി. സ്വകാര്യ ബസുകാരുമായി വാക്കേറ്റമുണ്ടാവുകയും ഇതിനിടെ തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ ബസ് തൊഴിലാളികള്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണ് ബസ് തൊഴിലാളികള്‍ക്കുനേരെ ചൂണ്ടിയതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി ലഭിച്ചാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. ശരത് എസ് നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. പരാതി ഇല്ലാത്തതു കൊണ്ടാണ് വിട്ടയച്ചത്.