ചലച്ചിത്ര താരം അനുപമ പരമേശ്വരനും തമിഴ് താരം ചിയാന്‍ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുപമയും ധ്രുവും ലിപ്ലോക്ക് ചെയ്യുന്ന ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.
സോഷ്യല്‍ മീഡിയയില്‍ ബ്ലൂമൂണ്‍ എന്ന സ്പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേര്‍ ചുംബിക്കുന്നതായാണ് കാണുന്നത്. വിഷയത്തില്‍ ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ ഉള്ളത് അനുപമയും ധ്രുവും അല്ലെന്ന തരത്തിലും പ്രചരിക്കുന്നുണ്ട്.
ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിക്കുന്ന ‘ബൈസണ്‍’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മാരി സെല്‍ലരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോള്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് ചിത്രത്തിന്റെ ഭാഗമാണോയെന്ന് സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇരുവരും പ്രണയത്തില്‍ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് തിരയുകയാണ് സിനിമ പ്രേമികള്‍.