Tuesday, April 15, 2025

കെ.കെ.രാഗേഷ് കണ്ണൂര്‍ ജില്ലാസെക്രട്ടറി

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയില്‍ നിന്ന് രാഗേഷ് മാറും.

Must read

- Advertisement -

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിനെ തിരഞ്ഞെടുത്തു. എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തിയതിനാലാണ് പുതിയ നിയമനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയില്‍ നിന്ന് രാഗേഷ് മാറും.

പന്ത്രണ്ട് അംഗ ജില്ലാ സെക്രട്ടറിയേറ്റും യോഗത്തില്‍ രൂപീകരിച്ചു. എം കരുണാകരനാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം.
രാജ്യത്തെ സിപിഎമിന്റെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂരില്‍ സെക്രട്ടറിയാകുന്നവര്‍ പാര്‍ട്ടിയുടെ സംസ്ഥാന – ദേശീയ നേതൃത്വത്തില്‍ സുപ്രധാന ചുമതലകളില്‍ എത്തുന്ന പതിവുമുണ്ട്.

See also  ഇരുട്ടുമുറിയിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം,കുഞ്ഞുങ്ങളെ മുറിവേൽപ്പിച്ച പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article