Thursday, April 17, 2025

‘എമ്പുരാന്‍ സിനിമ വെറും എമ്പോക്കിത്തരം’: രൂക്ഷമായ വിമര്‍ശനം നടത്തി ശ്രീലേഖ ഐപിഎസ്

Must read

- Advertisement -

കൊച്ചി (Kochi) : എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. (Sreelekha IPS criticizes the movie Empuran.) മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്.

ബിജെപി കേരളത്തിലേക്ക് വലിയ നാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തും നടത്തു അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗോദ്ര സംഭവം മുഴുവന്‍ കാണിക്കാതെ വളച്ചോടിച്ച് കേരളത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ സിനിമ ശ്രമിച്ചുവെന്നും ലൂസിഫര്‍ ഇഷ്ടമായത് കൊണ്ടാണ് എമ്പുരാന്‍ കാണാന്‍ പോയതെന്നും എന്നാല്‍ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഇറങ്ങിപ്പോകാന്‍ തോന്നിയെന്നും ശ്രീലേഖ പറയുന്നുണ്ട്.

`എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്നാണ് ശ്രീലഖയുടെ വീഡിയോയ്ക്ക് തലക്കെട്ട് തന്നെ നല്‍കിയിരിക്കുന്നത്. മാര്‍ക്കോ ഇറങ്ങിയപ്പോള്‍ വയലന്‍സ് എന്നാണ് പറഞ്ഞത് അതുപോലെയുള്ള വയലന്‍സ് ഈ ചിത്രത്തിലും ഉണ്ടെന്ന് ശ്രീലേഖ പറയുന്നു. താന്‍ കട്ട് ചെയ്യുന്നതിന് മുന്‍പുള്ള പതിപ്പാണ് കണ്ടതെന്നും ശ്രീലേഖ പറയുന്നുണ്ട്.

ചിത്രത്തില്‍ ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ലെന്നും, അത് മനപൂര്‍വ്വമാണെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു. കേരള രാഷ്ട്രീയ വിശ്വസിക്കാളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്. ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകും. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്‍റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്, അത് ഭാരതത്തിന്‍റെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നല്‍കുന്നുണ്ട്.

ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ പറയുന്നു. അതേ സമയം മുഖ്യമന്ത്രി ഈ സിനിമ കാണാന്‍ കൊച്ചുമകനെ കൊണ്ടുപോയതിനെയും ശ്രീലേഖ വിമര്‍ശിക്കുന്നു. ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ ചോദിക്കുന്നു.

See also  എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുന്നു; എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപി.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article