- Advertisement -
തൃശൂർ: ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തൃശൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേൽ (32) ആണ് പാലക്കാട് നിന്നും പൊലീസിന്റെ പിടിയിലായത്. കുഞ്ഞ് ഇയാൾക്കൊപ്പമുണ്ടായിരുന്നു.
ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദമ്പതികൾ അറിയാതെ കുഞ്ഞിനെ വെട്രിവേൽ തട്ടിയെടുത്തത്. ഉടൻതന്നെ കുഞ്ഞിനെ കാണാതായ വിവരം ദമ്പതികൾ തൃശൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കുഞ്ഞിനെ കിട്ടിയ വിവരമറിഞ്ഞ് ദമ്പതികളെ പാലക്കാട് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ആലുവയിൽ ജോലി ചെയ്യുകയാണ് ഒഡീഷ ദമ്പതികൾ.