തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണം നേരിടുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ തേടി അന്വേഷണ സംഘം. (The investigation team is searching for Sukant Suresh, a colleague facing allegations in the case of an IB officer committing suicide in Thiruvananthapuram.) ആത്മഹത്യാവാര്‍ത്ത പുറത്തുവന്നശേഷം സുകാന്തും മാതാപിതാക്കളും എവിടെയാണെന്ന് വ്യക്തമല്ല.
എടപ്പാളിനു സമീപം ശുകപുരത്തെ പെട്രോള്‍ പമ്പിനടുത്താണ് സുകാന്ത് സുരേഷിന്റെ വീട്. വിശാലമായ പുരയിടത്തിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്. ആത്മഹത്യാ വാര്‍ത്തയ്ക്കുശേഷം ഗേറ്റ് തുറന്നിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികളുമായി കാര്യമായ അടുപ്പമോ സൗഹൃദമോ പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ എവിടേക്കാവാം ഇവര്‍ പോയിട്ടുണ്ടാവുക എന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണകളൊന്നുമില്ല.
സുകാന്തിൻ്റെ പിതാവ് ഏറെക്കാലം വിദേശത്തായിരുന്നു. അമ്മ ടീച്ചറായിരുന്നു. സുകാന്ത് ഏക മകനാണ്. മികച്ച സാമ്പത്തികനിലയിലുള്ള കുടുംബത്തിന് വിവിധയിടങ്ങളിലായി ഭൂമിയും മറ്റും സ്വന്തമായുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സുകാന്തിന്റെ പിതാവ് ഇടക്കാലത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു.
പുരയിടത്തിന്റെ അതിരിലെ ഇടുക്കുവഴിയിലൂടെ കടന്നു കയറി അയല്‍വാസികളായ അലി, ഇബ്രാഹിം, ഷാഫി തുടങ്ങിയവര്‍ പശുക്കള്‍ക്ക് വൈക്കോലും വെള്ളവും നായയ്ക്ക് ചോറും മറ്റും നല്‍കി. എന്നാല്‍, പോലീസ് എത്തി വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചതോടെ അയല്‍വാസികള്‍ ആശങ്കയിലായി.