കൊച്ചി: കേരളത്തില്‍ സ്വര്‍ണവില റിക്കാര്‍ഡും ഭേദിച്ച് കുതിച്ചുയരുന്നു (Gold Rate Kerala). ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8,340 രൂപയായി. പവന്‍ വില 840 രൂപ വര്‍ധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വര്‍ണവില പവന് 320 രൂപ വര്‍ധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്.
8235 രൂപയായാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും സര്‍വകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വര്‍ധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവന്‍ വില 54,720 രൂപയില്‍ എത്തി. വെള്ളി വിലയും കുതിച്ചുയര്‍ന്നു. മൂന്ന് രൂപ ഗ്രാമിന് വര്‍ധിച്ചതോടെ 112 രൂപയായി.
ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72,400 രൂപ നല്‍കണം. രാജ്യാന്തര സ്വര്‍ണവില ട്രായ് ഔണ്‍സിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.