Saturday, May 17, 2025

കറുപ്പിന് ഏഴഴക്, എമ്പുരാന്‍ കാണാന്‍ കറുപ്പണിഞ്ഞ് താരങ്ങള്‍, സ്‌ക്രീനില്‍ ചുവന്ന ഡ്രാഗണ്‍ ഷട്ടുകാരനെക്കണ്ട് ഞെട്ടി ആരാധകര്‍

കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളിലാണ് 'എമ്പുരാന്‍' പ്രദര്‍ശിപ്പിക്കുന്നത്.

Must read

- Advertisement -

കറുപ്പായതിനാല്‍ അധിഷേപം നേരിട്ടതിനെക്കുറിച്ച് ചീഫ്‌സെക്രട്ടറി ശാരദാമുരളീധരന്‍ തുറന്ന് പറഞ്ഞതിന് പിന്നാലെ കറുപ്പ് നിറം കേരളത്തില്‍ ചര്‍ച്ചയാകുകയാണ്. എമ്പുരാന്‍ കാണാന്‍ താരങ്ങളും ആരാധകരും കറുത്ത ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. മോഹന്‍ലാലും പൃഥ്വിരാജും കൊച്ചിയിലാണ് ചിത്രം കാണാനെത്തിയത്. മല്ലികാസുകുമാരനെ മുത്തം കൊടുത്താണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.

കേരളത്തിലെ എല്ലാ തിയറ്ററുകളില്‍ വാദ്യമേളങ്ങളോടെയാണ് സിനിമയുടെ റിലീസിനെ എതിരേറ്റത്. രാവിലെ 6 മണിക്ക് ആണ് ഫാന്‍ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ എമ്പുരാന്‍ സിനിമയുടെ ആദ്യ പകുതി പിന്നിട്ടു. മികച്ച അഭിപ്രായമാണ് ആദ്യപകുതിക്ക് ലഭിച്ചിരിക്കുന്നത്.
എല്ലാവരും കാത്തിരുന്ന ചുവന്ന ഡ്രാഗണ്‍ ചിഹ്നത്തിലുള്ള കുപ്പായത്തിലുള്ള താരം സ്‌ക്രീനില്‍ അവതരിച്ചിട്ടുണ്ട്. വന്‍ വരവേല്‍പ്പാണ് ഈ കഥാപാത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമ ആരാധകരെവരെ ഞെട്ടിച്ച് കൊണ്ടാണ് ഈ കഥാപാത്രത്തിന്റെ എന്‍ട്രി.

പൃഥ്വിരാജും ടൊവീനോ തോമസും മഞ്ജു വാരിയരും ആദ്യ ഷോ തിയറ്ററില്‍ നിന്നും തന്നെ കാണാനെത്തിയിട്ടുണ്ട്.

പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാന്‍’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.

കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളിലാണ് ‘എമ്പുരാന്‍’ പ്രദര്‍ശിപ്പിക്കുന്നത്. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

See also  സോഷ്യൽ മീഡിയയിൽ തരംഗമായി അബ്രാം ഖുറേഷി, മോഹൻലാലിന്റെ എമ്പുരാൻ ട്രീസർ പുറത്തിറക്കി മമ്മൂട്ടി, റിലീസ് മാർച്ച് 27ന്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article