കോഴിക്കോട് (Calicut) : കോഴിക്കോട് മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു (30) വിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. (The mother of Anandu (30), who was found hanging inside his house in Agasthyanmuzhi Thadapparam, Mukkam, Kozhikode, has alleged that the death was not a suicide but a murder.) കൊലപാതകമാണെന്ന പരാതിയുമായാണ് അമ്മ സതി രംഗത്തെത്തിയത്.
മൂത്തമകനും തന്റെ സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സതി ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 15 നാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മകന്‍ ഈ രീതിയില്‍ വസ്ത്രം ധരിക്കാറില്ലെന്ന് അവര്‍ പറഞ്ഞു. മയക്കുമരുന്നിന് അടിമയായ മൂത്ത മകനും സഹോദരനും ചേര്‍ന്ന് അനന്ദുവിനെ കൊല്ലുകയായിരുന്നു. തന്റെ പേരിലുള്ള വീടും സ്ഥലവും അനന്ദുവിന്റെ കൈവശമുള്ള പണവുമുള്‍പ്പെടെ കൈവശപ്പെടുത്താനാണ് കൃത്യം നടത്തിയത്.
2021ല്‍ താന്‍ മക്കളുടെ ശല്യം മൂലം വീട് വിട്ടിറങ്ങിയതാണ്. തനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയാണന്നും വീടും സ്ഥലവും തനിക്ക് തിരികെ അനുവദിച്ച് കോടതി ഉത്തരവുണ്ടായിട്ടും മുക്കം പൊലീസ് വിധി നടപ്പാക്കാന്‍ സഹായിക്കുന്നില്ലന്നും സതി പറഞ്ഞു. മകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലന്നും ഇവര്‍ ആരോപിച്ചു.