കോട്ടയം (Kottayam) : കോട്ടയത്ത് യുവതിയോട് ലഹരിക്കടിമയായ പിതാവിന്റെയും സഹോദരന്റെയും കൊടും ക്രൂരത. (The extreme cruelty of a young woman in Kottayam by her drug-addicted father and brother.) അച്ഛനും സഹോദരനും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി 20 വയസുകാരി വെളിപ്പെടുത്തി. ലൈംഗിക ചുവയോടെയുള്ള സംസാരങ്ങൾ പതിവാണ്. അച്ഛനും സഹോദരനും തന്നെയും അമ്മയേയും ശാരീരികമായി ഉപദ്രവിക്കുമെന്നും യുവതി പറഞ്ഞു.
24 വയസുള്ള സഹോദരൻ മദ്യപിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടിൽ വച്ചാണ്. അമ്മയില്ലാത്തപ്പോൾ വീട്ടിൽ ഇരിക്കാൻ പേടിയാണെന്നും പെൺകുട്ടി തുറന്നു പറയുന്നു. ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നും പെൺകുട്ടി വെളിപ്പെടുത്തി.
“പതിനഞ്ച് വയസുള്ളപ്പോൾ ഇരുമ്പുവടി കൊണ്ട് എന്നെ അച്ഛൻ അടിച്ചിട്ടുണ്ട്. ആ സംഭവത്തിൽ ജയിലിൽ പോയിട്ടുണ്ട്. അച്ഛൻ സെക്ഷ്വലായ വാക്കുകളൊക്കെ പറഞ്ഞാണ് ഉപദ്രവിക്കാനൊക്കെ വരുന്നത്. കഞ്ചാവും കള്ളുമൊക്കെ ഉപയോഗിച്ച ശേഷം ചേട്ടൻ വീട്ടിൽ വന്ന് കാശ് ചോദിക്കും. കൊടുത്തില്ലെങ്കിൽ തല്ലും. ലഹരിയൊക്കെ ഉപയോഗിച്ചിട്ട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. റൂമിലിരുന്നും ഇതൊക്കെ ഉപയോഗിക്കും. പുകയൊക്കെ ശ്വസിച്ച് ശ്വാസംമുട്ടലുണ്ട്. പണ്ടത്തെ ഓടിട്ട വീടാണ്. മുറികൾക്കൊന്നും വാതിലില്ല . ബാത്ത് റൂമിന്റെ വാതിലുൾപ്പെടെ പൊളിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അമ്മയുള്ളപ്പോഴാണ് ബാത്ത് റൂം ഉപയോഗിക്കാറുള്ളത്. വെറുതെ ഉപദ്രവിക്കും. എൻ്റെ മുതുകിലും ബ്രെസ്റ്റിന്റെ സൈഡിലും പാടൊക്കെയുണ്ട്. അമ്മ പണിക്കുപോകുമ്പൊ എന്നെ വീട്ടിൽ നിർത്തിയിട്ട് പോകാനൊക്കെ പേടിയാണ്. അച്ഛൻ എന്താ ചെയ്യുകയെന്ന് അറില്ല”, പെൺകുട്ടി പറഞ്ഞു.