എമ്പുരാന്‍ പ്രീറിലീസ് ആരവങ്ങള്‍ അടങ്ങുന്നതിന് മുമ്പേ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമാി തുടരുമിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിന്റേജ് ലുക്കില്‍ ചിരിപ്പിച്ച് തുടങ്ങുന്ന മോഹന്‍ലാല്‍ ട്രെയിലറിന്റെ അവസാനം സസ്‌പെന്‍സുകള്‍ കൊണ്് ഞെട്ടിക്കുന്നുണ്ട്. കാറുമായുളള ആത്മബന്ധമുളള കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിനൊപ്പം ബിനു പപ്പു, ശോഭന, മണിയന്‍പിള്ള രാജു തുടങ്ങിയവരെയും ട്രെയിലറില്‍ കാണാം.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും.ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖന്‍ എന്നാണ് കഥാപാത്ര പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.
ഫീല്‍ഗുഡ് ചിത്രം മാത്രമല്ല തുടരും ത്രില്ലര്‍ ചിത്രമെന്ന സൂചനകൂടിയാണ് ട്രെയിലര്‍ നല്‍കുന്നത്.