Tuesday, April 1, 2025

ബോളിവുഡ് നടിക്കു നേരെ ഭീഷണിയും ദേഹോപദ്രവും; 50000 പോയിക്കിട്ടി….

സംഘത്തിലെ വയോധികയും മറ്റ് രണ്ട് സ്ത്രീകളും ചേർന്ന് നടിയെ ബന്ദിയാക്കുകയും അവരുടെ പക്കൽ നിന്നും 50,000 രൂപ മോഷ്ടിക്കുകയും ചെയ്തു.

Must read

- Advertisement -

ആന്ധ്രപ്രദേശ് (Andhra Pradesh) : ഹൈദരാബാദിൽ ഉദ്ഘാടന ചടങ്ങിനെത്തിയ ബോളിവുഡ് താരത്തിനെ ഭീക്ഷണിപ്പെടുത്തി പണം തട്ടി. (A Bollywood star who attended an opening ceremony in Hyderabad was threatened and robbed of money.) മാർച്ച് 18 ന് ഹൈദരാബാദിലെത്തിയ നടിക്ക് ശ്യാം നഗർ കോളനിയിലെ മസാബ് ടാങ്കിലെ ഒരു അപ്പാർട്ട്മെൻ്റിലാണ് താമസം ഒരുക്കിയിരുന്നത്. തുടക്കത്തിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നെങ്കിലും അർധ രാത്രിയോടെ രണ്ട് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം റൂമിലെത്തി താരത്തെ ഭീഷണിപ്പെടുത്തുകയും പലവിധത്തിൽ നിയമവിരുദ്ധ പ്രവർത്തികൾക്ക് നിർബന്ധിക്കുകയും ചെയ്തെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 21-നാണ് സംഭവം. അക്രമികളുടെ ആവശ്യങ്ങൾക്ക് വിസമ്മതിച്ചതോടെ ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. നടി സഹായത്തിനായി നിലവിളിക്കുകയും പൊലീസിനെ വിളിക്കുമെന്ന് പറയുകയും ചെയ്തതോടെ സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കി മൂന്ന് പേരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ സംഘത്തിലെ വയോധികയും മറ്റ് രണ്ട് സ്ത്രീകളും ചേർന്ന് നടിയെ ബന്ദിയാക്കുകയും അവരുടെ പക്കൽ നിന്നും 50,000 രൂപ മോഷ്ടിക്കുകയും ചെയ്തു.

തൊട്ട് പിന്നാലെ താരം തന്നെയാണ് പോലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് മസാബ് ടാങ്ക് പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താരത്തിനെ മാനസികമായും സംഭവം ഉലച്ചെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി താരത്തിൻ്റെ വൃക്തിഗത വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇതിന് പിന്നാലെ സ്ത്രീ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നുണ്ട്.

See also  'പരിഭാഷപെടുത്തരുത്; ഹിന്ദി നമ്മുടെ ദേശീയ ഭാഷ.' പൊട്ടിത്തെറിച്ച്‌ നിതീഷ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article