Tuesday, April 1, 2025

സ്വർണ വില വീണ്ടും മുകളിലേക്ക്, ഇനിയും കൂടും…

ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 65560 രൂപയായി. ​

Must read

- Advertisement -

സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ വർധനവ്. (Huge increase in gold prices in the state.) സമീപകാലത്ത് വന്‍ കുതിപ്പുമായി മുന്നോട്ട് പോയ സ്വർണ വില കഴിഞ്ഞ നാല് ദിവസമായി ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഇന്ന് വീണ്ടും ഉയർന്നു. ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 65560 രൂപയായി. ​ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8195 രൂപയാണ്.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ നാല് ദിവസം കുറഞ്ഞിരുന്നു. എന്നാൽ 65000-ത്തിനു മുകളിൽ തന്നെ സംസ്ഥാനത്തെ സ്വർണ വില പുരോ​ഗമിച്ചിരുന്നു. ഇന്നെലെ പവന് 240 രൂപയാണ് കുറഞ്ഞ് ഒരു പവൻ സ്വർണത്തിനു വില 65480 രൂപയായി.

അഞ്ച് ദിവസത്തിനിടെ ആയിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ നാല് ദിവസം കുറഞ്ഞിരുന്നു. എന്നാൽ 65000-ത്തിനു മുകളിൽ തന്നെ സംസ്ഥാനത്തെ സ്വർണ വില പുരോ​ഗമിച്ചിരുന്നു. ഇന്നെലെ പവന് 240 രൂപയാണ് കുറഞ്ഞ് ഒരു പവൻ സ്വർണത്തിനു വില 65480 രൂപയായി.അഞ്ച് ദിവസത്തിനിടെ ആയിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

2025-ഓടെ സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് കുതിപ്പാണ് നടത്തിയത്. ഇതിനു ഒരു ഇടവേള വന്നത് മാർച്ച് മാസം ആദ്യമായിരുന്നു. കുറെ നാളിനു ശേഷം സ്വർണ വില വീണ്ടും 63000-ത്തിലേക്ക് എത്തിയിരുന്നു. എന്നാൽ അധികം വൈകാതെ തിരിച്ചുകയറിയ സ്വർണ വില ഈ മാസം 18നാണ് സ്വർണ വില ആദ്യമായി 66,000 തൊട്ടത്.

തൊട്ടടുത്ത ദിവസം 320 രൂപ കൂടി 66320 രൂപയായി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയായ 66480 രൂപയിലേക്ക് എത്തിയത്. മാർച്ച് 20നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണ വ്യാപാരം നടന്നത്.

See also  റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; 62000 കടന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article