Wednesday, May 14, 2025

ആഭരണപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത…സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു

ഒരു പവന്റെ ഇന്നത്തെ വിപണി വില 65720 രൂപയാണ്. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,000 രൂപയോളം നൽകേണ്ടിവരും.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. (Gold prices have decreased in the state today.) കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവില കുറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും പവന് 120 രൂപ കുറഞ്ഞു. ഒരു പവന്റെ ഇന്നത്തെ വിപണി വില 65720 രൂപയാണ്. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,000 രൂപയോളം നൽകേണ്ടിവരും.

മാർച്ച് 20 ന് സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ തുടർന്ന് രണ്ട് ദിവസങ്ങളിലായി 640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 780 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8215 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6740 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

See also  ആശ്വാസമായി സ്വർണവില
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article