Monday, May 5, 2025

തരംഗമായി എമ്പുരാന്‍ ട്രെയിലര്‍….ആരാധകര്‍ക്ക് ആവേശമായി അര്‍ധരാത്രി അപ്രതീക്ഷിതമായി എമ്പുരാന്‍ ട്രെയിലര്‍

Must read

- Advertisement -

സംവിധായകന്‍ ചെറിയ പടമെന്ന് രീതിയില്‍ പ്രമോട്ട് ചെയ്യുന്ന എമ്പുരാന്റെ ട്രെയിലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ആരാധകരെ നൂറുശതമാനം തൃപ്തിപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നതിന് വിപരീതമായി അര്‍ധരാത്രി 12 മണിക്കാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ട്രെയിലര്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയാകെ എമ്പുരാന്‍ തരംഗം.

. മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഓവര്‍സീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്.

See also  കശ്മീരില്‍ കുടുങ്ങിയ മുകേഷും ടി സിദ്ദിഖുമുള്‍പ്പെടെ 4 എംഎല്‍എമാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article