മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച് കേരളത്തില്‍ വീണ്ടും അരുംകൊലയും ആത്മഹത്യയും .കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് എന്നാണ് പോലീസിന്റെ നിഗമനം. കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും പോലീസ് അറിയിച്ചു.
ചെറിയ സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഇങ്ങനെയൊരു പ്രവൃത്തിയിലേക്ക് കടക്കാനുളള കാരണം നാട്ടുകാര്‍ക്കും അറിയില്ല. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ഇരുവരെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കട്ടിലിന് മുകളില്‍ മരിച്ച നിലയില്‍ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്.അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും എഴുന്നേല്‍ക്കായതോടെ മുറിയില്‍ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസെത്തി സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.