Thursday, May 29, 2025

കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും തരൂര്‍; റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് ശരിയായ നയം

തരൂരിന്റെ പ്രശംസ ആഘോഷമാക്കി ബിജെപി

Must read

- Advertisement -

കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും ശശിതരൂര്‍ എം.പി. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ മോദിയുടെ വിദേശ നയത്തിന് കഴിഞ്ഞുവെന്നും താന്‍ അതിനെ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ‘റായ്‌സിന ഡയലോഗില്‍’ സംസാരിക്കുകയായിരുന്നു തരൂരിന്റെ മോദി പ്രശംസ. രണ്ടു രാജ്യങ്ങളുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഇന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ പ്രശംസ ബിജെപി ആഘോഷമാക്കിയിരിക്കുകയാണ്. തരൂരിന്റെ നിലപാട് സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപി പ്രചരണായുധമാക്കി. തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിനന്ദനമറിയിച്ചിട്ടുണ്ട്.

നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചത് വന്‍വിവാദമായിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തരൂര്‍ നിലപാട് മാറ്റിയത്.

See also  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി അന്തരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article