- Advertisement -
ഡൽഹി (Delhi) : കേരളത്തിൽ റെയിൽവേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ വലിയ വീഴ്‌ചയാണെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. (Railway Minister Ashwini Vaishnav says there is a major lapse in land acquisition for railway development in Kerala) പദ്ധതിക്ക് ആവശ്യമായതിൻ്റെ 14 ശതമാനം ഭൂമിയാണ് കേരളം ഏറ്റെടുത്ത് നൽകുന്നതെന്ന് അദ്ദേഹം പാർലമെൻ്റിൽ പറഞ്ഞു. റെയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലായിരുന്നു ഈ പ്രതികരണം.
കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് ഇന്നലെയും കേന്ദ്രമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിൽ റയിൽവേ വികസനത്തിൽ സ്ഥലമേറ്റെടുപ്പ് വലിയ പ്രതിസന്ധിയെന്നായിരുന്നു ഇന്നലെ കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാരും, എംപിമാരും പിന്തുണച്ചാൽ കേരളത്തിൽ റെയിൽവെ വികസനം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.