പത്തനംതിട്ട: കളക്ടറേറ്റിനെ ഭീതിയിലാക്കി അജ്ഞാതന്റെ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂര്‍ എന്ന മെയിലില്‍ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കളക്ടറേറ്റ് മന്ദിരത്തില്‍ ആര്‍ഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും എത്രയും വേഗം ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമായിരുന്നു മെയില്‍ സന്ദേശം.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലില്‍ പരാമര്‍ശമുണ്ട്. 10-ന് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മെയില്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസിലും പരിശോധന നടത്തി. മുന്‍കരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പോലീസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി. ജ്യോതി പറഞ്ഞു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്ഥലത്തിലായിരുന്നു.