ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകള്‍ ഐറയ്ക്ക് നേരെ സൈബറാക്രമണം. ഹോളി ആഘോഷിച്ച ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് മോശം കമന്റുകള്‍. കൊച്ചുകുട്ടിയെന്ന പരിഗണപോലുമില്ലാതെയാണ് ചില കമന്റുകള്‍. റംസാന്‍ മാസത്തില്‍ ഹോളി ആഘോഷിച്ചു എന്ന വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഷമിയുടെ മുന്‍ഭാര്യഹസിന്‍ ജഹാനാണ് ചിത്രങ്ങള്‍പങ്ക് വച്ചത്. ഇത് റമദാന്‍ മാസമാണ്, നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നൂ എന്നാണ് ചില കമന്റുകള്‍. മകള്‍ക്ക് ശരിയായ മതപഠനം നല്‍കണമെന്നും ചിലര്‍ ഉപദേശിക്കുന്നു.

ആക്രമണം കടുത്തതോടെ ഐറയ്ക്ക് പിന്തുണയോടെ പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യനായി ജീവിക്കുക, കമന്റുകളില്‍ വിഷമിക്കരുതെന്നും ആശ്വസിപ്പിച്ചു. നേരത്തെ ചാമ്പ്യന്‍സ് ട്രോഫിക്കിടെ വെളളം കുടിച്ച ഷമിക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. വ്രതമെടുക്കാത്ത ഷമിയെ അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ഉള്‍പ്പെടെയുള്ള മതപണ്ഡിതര്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു.