- Advertisement -
കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രമുഖ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനെ ചെന്നൈയിലെ അപ്പോളാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയില്‍ അദ്ദേഹത്തിന് നിര്‍ജ്ജലീകരണം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ഇന്നലെ രാത്രി അദ്ദേഹം ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ബുദ്ധിമുട്ടുണ്ടായത്.
റംസാന്‍ വ്രതം അനുഷ്ഠിച്ചിരുന്നതിനാലാണ് നിര്‍ജ്ജലീകരണമുണ്ടായത്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.