Friday, June 27, 2025

ചാവക്കാട്ടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ തട്ടി; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Must read

- Advertisement -

തൃശൂര്‍: ചാവക്കാട്ട് എം കെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. കണക്കില്‍ കൃത്രിമം കാട്ടിയാണ് പാവറട്ടി സ്വദേശി മുഹസിന്‍, പുത്തന്‍കടപ്പുറം ചെങ്കോട്ട സ്വദേശി അജ്മല്‍ എന്നിവര്‍ പണം തട്ടിയത്. ഉടമയുടെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു.

എം കെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സീനിയര്‍ അക്കൗണ്ടന്റും ക്യാഷ് ഹെഡ് ഓഫീസറുമായി ജോലി ചെയ്തിരുന്ന ഇരുവരും പല ദിവസങ്ങളിലായി സ്ഥാപനത്തില്‍ കളക്ഷനായി ലഭിച്ച തുകയില്‍ കൃത്രിമം കാട്ടിയെന്നാണ് പരാതി. ഓഡിറ്റ് നടത്തിയപ്പോഴാണ് ഉടമകള്‍ക്ക് തട്ടിപ്പ് മനസിലാക്കിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

See also  കന്നഡ നടി ശോഭിത ശിവണ്ണ വീട്ടിൽ മരിച്ച നിലയിൽ; കെജിഎഫ് അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article