നടന്‍ ബാലയുടെ മുന്‍ ഭാര്യ ഡോ. എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം ചെയ്തിരുന്നുവെന്നും ബാലയില്‍ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും കോകില ആരോപിച്ചു. ബാലയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എല്ലാവര്‍ക്കും നമസ്‌കാരം, ചില കാര്യങ്ങള്‍ കാണുമ്പോള്‍ കഷ്ടം തോന്നുന്നുണ്ട്. ഞാനും ഒരു പെണ്ണല്ലേ? എനിക്ക് ഓരോ ബുദ്ധിമുട്ടുകള്‍ ഉണ്ട്. നിങ്ങളെ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് കരുതുന്നു. ഇത് ഞാന്‍ എലിസബത്ത് ചേച്ചിക്ക് വേണ്ടിയുള്ള സന്ദേശമാണിത്. ഇരുപത് മിനിറ്റ് മുന്‍പാണ് ഞാന്‍ അവരുടെ വീഡിയോ കണ്ടത്. നിങ്ങള്‍ എന്നെ വെല്ലുവിളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പെണ്ണായ നിങ്ങള്‍ പലതരം കാര്യങ്ങളാണ് വിഡിയോയില്‍ പറയുന്നത്. പക്ഷെ, ഒരു ആണായിരുന്നിട്ടും പറയാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ക്കല്ല, ഞങ്ങള്‍ക്കാണ് നാണക്കേട്. ഞാന്‍ മമ്മയോടൊപ്പം നല്ല സന്തോഷത്തോടെയാണ് കഴിയുന്നത്. അതേപോലെ, നിങ്ങള്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തിട്ടില്ലേ? അത് ആദ്യം എല്ലാവരോടും പറയൂ.. എന്തോ ഞങ്ങള്‍ എല്ലാവരും പറ്റിക്കുന്നു, അത് ചെയ്യുന്നു, ഇത് ചെയ്യുന്നു എന്നൊക്കെ പറയുന്നില്ലേ? നിങ്ങള്‍ ആദ്യം ഇവരെയൊക്കെ പറ്റിക്കുന്നില്ലേ.. അത് ആദ്യം പറയൂ..
ആരാണ് നിങ്ങളുടെ ഭര്‍ത്താവ്? നിങ്ങളുടെ ഭര്‍ത്താവ് ഒരു ഡോക്ടറല്ലേ? അത് ആദ്യം നിങ്ങള്‍ പുറത്തു പറയൂ. നിങ്ങളുടെ ഭര്‍ത്താവിനോടൊപ്പം നിങ്ങള്‍ സന്തോഷമായിരിക്കു. ഒന്നും വേണ്ട എന്ന് പറഞ്ഞ് നിങ്ങള്‍ പോയതല്ലേ? ഒന്നര വര്‍ഷം കഴിഞ്ഞ് ഇപ്പോ എന്തിനാണ് തിരിച്ചു വന്നു സംസാരിക്കുന്നത്? പറയൂ.. മാമയോട് ഞാന്‍ കല്യാണത്തിന് മുന്നേ ഈ കാര്യം പറയാന്‍ പറഞ്ഞതാണ്. വേണ്ട, പോട്ടെ, പാവം നന്നായിരിക്കട്ടെ, സന്തോഷമായി ഇരിക്കട്ടെ എന്നൊക്കെ മാമായാണ് പറഞ്ഞത്. എന്നാല്‍ നിങ്ങള്‍ എത്ര തരം താണ രീതിയിലാണ് ഇതെല്ലാം ചെയ്യുന്നത്. ഇതില്‍ എത്ര സത്യമുണ്ട്, എത്ര കാലമുണ്ട് എന്നൊക്കെ എനിക്ക് നല്ലതുപോലെ അറിയാം. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇതുപോലെ സംസാരിക്കാന്‍ സാധിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അതുപോലെ നിങ്ങള്‍ 15 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ട്. ഇത് ആദ്യം നിങ്ങള്‍ എല്ലാവരോടും പറയൂ.