ആഭരണ പ്രേമികള്‍ക്ക് ഇന്ന് സന്തോഷ വാര്‍ത്ത കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 64160 രൂപയായി. 22 കാരറ്റ് ഗ്രാമിന് 30 രൂപ കുറഞ്ഞ് 8020 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6600 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 106 എന്ന നിരക്ക് തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2896 ഡോളറായി താഴ്ന്നു. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പവന്‍ വില 64520 രൂപയും കുറഞ്ഞ വില 63520 രൂപയുമായിരുന്നു.
പ്രസിഡന്റ് ട്രംപിന്റെ പുതിയ നയങ്ങള്‍ അമേരിക്കയെ മാന്ദ്യത്തിലേക്ക് തളളിവിട്ടേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയാല്‍ അടുത്ത ആഴ്ച സ്വര്‍ണ്ണ വില കൂടാന്‍ സാധ്യതയുണ്ട്.