Monday, June 30, 2025

പണി സിനിമയിലെ നായിക അഭിനയ വിവാഹിതയാകുന്നു; ബാല്യകാല സുഹൃത്തുമായി 15 വര്‍ഷത്തെ പ്രണയം

Must read

- Advertisement -

പണി സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയ മോതിരമണിഞ്ഞ കൈകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആരാണ് വരന്‍ എന്നത് വ്യക്തമാക്കിയിട്ടില്ല. പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാന്‍ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

‘മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹവര്‍ഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’ എന്നാണ് അഭിനയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലെങ്കിലും കുറവുകള്‍ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച താരമാണ് അഭിനയ.

See also  പേർഷ്യൻ രാജ്യത്തിലെ സുൽത്താൻ..; ഫുൾ രോമാഞ്ചിഫേക്കഷനുമായി സലാർ റിലീസ് ട്രെയിലർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article