Monday, March 10, 2025

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

2018ലാണ് വിനേഷും സോംവീര്‍ രതിയും വിവാഹിതരായത്.

Must read

മുന്‍ ഇന്ത്യന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട് അമ്മയാകുന്നു. സോംവീര്‍ രതിയുമായി 7 വര്‍ഷത്തെ മുന്നെയായിരുന്നു വിവാഹം. 2024-ല്‍, പാരീസ് ഒളിമ്പിക്‌സിലെ പരാജയം വന്‍ചര്‍ച്ചയായിരുന്നു. . 55 കിലോഗ്രാം ഗുസ്തി വിഭാഗത്തില്‍ മത്സരിച്ച വിനേഷ് അവസാനനിമിഷത്തില്‍ 100 ഗ്രാം അമിതഭാരമുള്ളതിനാല്‍ അയോഗ്യതയാകുകയായിരുന്നു.

2018ലാണ് വിനേഷും സോംവീര്‍ രതിയും വിവാഹിതരായത്. വിനേഷ് ഇപ്പോള്‍ 3 മാസം ഗര്‍ഭിണിയാണ് .ഭര്‍ത്താവ് സോംവീറും ഒരു ഗുസ്തിക്കാരനാണ്, റെയില്‍വേയില്‍ ജോലി ചെയ്യുന്നു. ഇരുവരുടെയും പ്രണയം ഗുസ്തി വേദിയില്‍ നിന്ന് ആരംഭിച്ച് വിവാഹത്തിലെത്തുകയായിരുന്നു. 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായ ജുലാന സീറ്റില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. കടുത്ത മത്സരത്തില്‍ 6005 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയെ പരാജയപ്പെടുത്തിയത്.

See also  യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ; ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് സുനിതയും വിൽ മോറും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article