Sunday, April 27, 2025

സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം.

Must read

- Advertisement -

മലപ്പുറം കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം.

തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് കണ്ടക്ടറാണ് മര്‍ദിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അബ്ദുൾ ലത്തീഫിനെ മർദ്ദിച്ചതെന്നാണ് വിവരം.

See also  മകരവിളക്കിന് ശബരിമല ഒരുങ്ങിക്കഴിഞ്ഞു; സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം കൂട്ടും; 60 വയസുള്ളവർക്ക് പ്രത്യേക കൗണ്ടർ …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article