Thursday, June 19, 2025

മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു;തീരുമാനം അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെ…

Must read

- Advertisement -

മലപ്പുറം: മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സസ്പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും നിലവില്‍ അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല.

സര്‍ക്കാര്‍ നടപടി പിവി അന്‍വറിന് വന്‍തിരിച്ചടിയാണ്. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സുജിത് ദാസിന്റെ സസ്പെന്‍ഷന്‍.സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം.ആര്‍ അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അന്‍വര്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്‍വറിന്റെ ആരോപണങ്ങളില്‍ സുജിത് ദാസിനെതിരെയുളള അന്വേഷണം നടന്നുവരികയാണ്.

See also  തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഇനി പുതിയ മുഖം ; എംഎൽടി ബ്ലോക്കിന് 100 കോടി, ആർസിസിക്ക് 200 കോടി;പദ്ധതി ഉടൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article