Saturday, May 3, 2025

താര സുന്ദരി തമന്ന-വിജയ് വര്‍മ്മ പ്രണയം തകര്‍ന്നു ; രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

പ്രണയം അവസാനിപ്പിക്കുകയാണെങ്കിലും ഇരുവരും സൗഹൃദം തുടരും

Must read

- Advertisement -

സൗത്ത് ഇന്ത്യയില്‍ ഏറെ ആരാധകരുളള ചലച്ചിത്ര താരം തമന്നയും ബോളിവുഡ് താരം വിജയ് വര്‍മ്മയുമായുളള പ്രണയം തകര്‍ന്നതായി റിപ്പോര്‍ട്ട്. 2023 ജൂണില്‍ ആയിരുന്നു വിജയ് വര്‍മ്മയുമായുള്ള ബന്ധം നടി തമന്ന സ്ഥിരീകരിച്ചത്. എന്നാല്‍ രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞിരിക്കുകയാണ്. വിവാഹം ഉടന്‍ നടത്തണം എന്ന തമന്നയുടെ ആഗ്രഹമാണ് നിബന്ധനയാണ് വേര്‍പിരിയലിന് കാരണമായത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

അതേസമയം, പ്രണയം അവസാനിപ്പിക്കുകയാണെങ്കിലും ഇരുവരും സൗഹൃദം തുടരും. താരങ്ങള്‍ അവരവരുടെ പ്രോജക്ടുകളുടെ തിരക്കിലാണ് എന്നുമാണ് ഇരുവരുടെയും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോള്‍ ജീവിതത്തില്‍ വളരെ സന്തോഷവതിയാണ്, വിവാഹം എന്നത് സാധ്യത മാത്രമാണെന്ന് നടി പറഞ്ഞിരുന്നു. കരിയറിനും വിവാഹത്തിനും തമ്മില്‍ ബന്ധമില്ല. വിവാഹം കഴിഞ്ഞാല്‍പ്പോലും അഭിനയം തുടരും എന്നും തമന്ന പറഞ്ഞിരുന്നു.

See also  രമേഷ് പിഷാരടി വീണ്ടും സംവിധായകനാവുന്നു, നായകൻ സൗബിൻ ഷാഹിർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article