മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റായ മണിച്ചിത്രത്താഴിലെ അല്ലിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയാണ് അശ്വനി നമ്പ്യാര്‍. ചിത്രത്തില്‍ അല്ലിയായി തിളങ്ങിയ നടി ഇപ്പോള്‍ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമാണ്. ഉടന്‍ പുറത്തിറങ്ങുന്ന സുഴല്‍ എന്ന വെബ്‌സീരിസിന്റെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാനവേഷത്തില്‍ അശ്വനി എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വനി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഒരു മലയാള സിനിമ സംവിധായകന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് താരം പറയുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നെ എന്തോ ചര്‍ച്ച ചെയ്യാന്‍ ഉണ്ടെന്ന് പറഞ്ഞ് റൂമില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അശ്വനി വെളിപ്പെടുത്തുന്നത്. ആ സംവിധായകന് തന്റെ അച്ഛന്റെ പ്രായം ഉണ്ട്. നല്ല പരിചയമുളള ആളായതിനാല്‍ ബെഡ്‌റൂമിലേക്ക് വിളിച്ചപ്പോള്‍ സംശയമൊന്നുമില്ലാതെ പോകുകയായിരുന്നു. അന്ന് എന്താണ് നടക്കുന്നതെന്ന് മനസിലാക്കാനുളള പക്വത ഉണ്ടായിരുന്നില്ല. വീട്ടിലെത്തി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. കടുന്ന മനോവിഷമം കാരണം ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. എന്നാല്‍ പിന്നീട് താന്‍ ആത്മധൈര്യം വീണ്ടെടുത്തെന്നും അശ്വനി ഇന്റര്‍വ്യൂവില്‍ പറയുന്നു.